ബഷീറിന്റെ ബാല്യകാലസഖി സിനിമയാകുമ്പോള്‍ നായകനായ മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തുന്നു. അച്ഛനും മകനുമായാണ് മമ്മൂട്ടി എത്തുന്നത്. കഥാനായകനായ മജീദിന്റെ നായികയായി ഇഷാ ഷെര്‍വാണി വീണ്ടും മലയാളത്തിലെത്തുന്നു. അഞ്ച് സുന്ദരികളില്‍ ഇവര്‍ ഒരു വേഷം ചെയ്തിരുന്നു. മലയാളം, തമിഴ്, ബംഗാളി ഭാഷകളില്‍ ഒരേസമയം ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തില്‍ കഹാനിയിലൂടെ ശ്രദ്ധേയനായ ബംഗാളി നടന് പരമ്പ്രത ചാറ്റര്‍ജിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യും. കാരക്ടര്‍ റോളുകളില്‍ തിളങ്ങിയിട്ടുള്ള സീമ ബിശ്വാസും ചിത്രത്തിലുണ്ട്. ബിജുമേനോന്, കെ.പി.എ.സി ലളിത, മാമുക്കോയ എന്നിവരും സിനിമയില്‍ അഭിനയിക്കും. വൈക്കത്തിനടുത്ത് പെരുമ്പളം ആഗസ്ത് അഞ്ചിന് ഷൂട്ടിങ് ആരംഭിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതകാലഘട്ടത്തിലെ ഗ്രാമം തന്നെയാണ് വൈക്കത്തിനടുത്ത് പെരുമ്പളം ദ്വീപില്‍ പുനഃസൃഷ്ടിക്കുന്നത്.
Home » Keralacinema » Malayalam Cinema News » ബഷീറിന്റെ ബാല്യകാലസഖിയില്‍ മമ്മൂട്ടിക്ക് ഇരട്ടവേഷത്തില്‍