ഫ്രൈഡേ ടീം വീണ്ടും ഒരുമിക്കുന്നു



ഫ്രൈഡേ സംവിധാനം ചെയ്ത ലിജിന്‍ ജോസും, തിരക്കഥാകൃത്ത് ലജീം കോയയും വീണ്ടും പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു. സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, മനു എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഫ്രൈഡേ നിര്‍മ്മിച്ച സാന്ദ്ര തോമസാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

Comments

comments