ഫ്രീ എഡിറ്റര്‍- എന്തും എഡിറ്റ് ചെയ്യാം !


സാധാരണ ഗതിയില്‍ ഒരു ഡോകുമെന്റ് അല്ലെങ്കില്‍ ഓരു ഇമേജ് ഫയല്‍ എഡിറ്റ് ചെയ്യാന്‍ അതിന് അനുയോജ്യമായ ഒരു പ്രോഗ്രാം തുറക്കേണ്ടതുണ്ട്. ഇമേജ് എഡിറ്ററില്‍ ഒരിക്കലും ടെക്സ്റ്റ് ഡോകുമെന്റ് എഡിറ്റ് ചെയ്യാനാവില്ല. എന്നാല്‍ ഡോകുമെന്റ്സ്, ഇമേജ്, പി.ഡി.എഫ്, ഇ.എക്സ്.ഇ, സി.എസ്, ജാവ തുടങ്ങി അനേകം ഫോര്‍മാറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു എഡിറ്ററാണ് ഫ്രീ എഡിറ്റര്‍. ബേസിക് എഡിറ്റിങ്ങ് മാത്രമേ ഇതില്‍ സാധ്യമാവി എങ്കില്‍ പോലും പല അവസരങ്ങളിലും ഇത് വലിയ ഉപകാരമായിത്തീര്‍ന്നേക്കാം. ഡോകുമെന്റുകളില്‍ ഫോണ്ട്, ടേബിള്‍, എക്സ്ലല്‍, ഇമേജ് റൊട്ടേഷന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പല കാര്യങ്ങളും ചെയ്യാം.
ഇത് സൗജന്യമായി ലഭിക്കും. വിവരങ്ങള്‍ കൂടുതലറിയാനും, സപ്പോര്‍ട്ട് ചെയ്യുന്ന ഫയല്‍ ഫോര്‍മാറ്റുകള്‍ കാണാനും താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
http://www.freeeditor.com/supported-file-types

Comments

comments