ഫേവ് ഐക്കണ്‍ എളുപ്പത്തില്‍ ഉണ്ടാക്കാം.


വെബ്‌സൈറ്റിന്റെ യു.ആര്‍.എല്‍ ന് അടുത്ത് കാണുന്ന ചെറിയ ചിത്രത്തെയാണ് ഫേവ് ഐക്കണ്‍ എന്ന് പറയുന്നത്. നിങ്ങള്‍ക്ക് ഒരു വെബ്‌സൈറ്റോ ബ്ലോഗോ ഉണ്ടെങ്കില്‍ ഇത് നല്കാം. എന്നാല്‍ ക്യത്യമായ അളവു വേണ്ടുന്ന ഇവ ഫോട്ടോഷോപ്പിന്റെയൊന്നും സഹായമില്ലാതെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന സൈറ്റാണ് favgen.

സൈറ്റ് തുറന്ന് browse ക്ലിക്ക് ചെയ്ത് ഇമേജ് ലോഡ് ചെയ്യുക.
ഫെവികോണ്‍ സൈസ് സെലക്ട് ചെയ്യുക.
create favicon ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന ബോക്‌സില്‍ download favicon ക്ലിക്ക് ചെയ്യുക.
ഫേവ് ഐക്കണ്‍ സൈറ്റില്‍ വര്‍ക്കാവുന്നതിന് ഈ ഫയല്‍ facvicon.ico എന്ന് പേര് നല്കി സൈറ്റിന്റെ റൂട്ട് ഡയറക്ടറിയില്‍ അപ് ലോഡ് ചെയ്യുക.
അതിന് ശേഷം താഴെകാണുന്ന കോഡ് ല്‍ ആഡ് ചെയ്യുക.

Comments

comments