ഫയര്‍ ഫോക്‌സില്‍ സേവ് ചെയ്ത പാസ് വേഡുകള്‍ കാണാന്‍.


ഇന്ന് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസറുകളിലൊന്നാണല്ലോ ഫയര്‍ ഫോക്‌സ്. നമ്മള്‍ പാസ് വേഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കംപ്യൂട്ടറില്‍ സൂക്ഷിച്ച് വെയ്ക്കുമല്ലോ. എന്നാല്‍ മറ്റൊരു കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് ഓര്‍മ്മ വരണമെന്നില്ല. ഈ അവസരത്തില്‍ ഫയര്‍ഫോക്‌സില്‍ പാസ് വേഡുകള്‍ കാണാന്‍ ഒരു സൗകര്യം ലഭ്യമാണ്.
ആദ്യം നിങ്ങള്‍ പാസ് വേഡ് റിമമ്പര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച സൈറ്റ് തുറക്കുക. ഇനി പേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് View page info എടുക്കുക. പുതുതായി വരുന്ന ബോക്‌സില്‍ Security ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

അടുത്തതായി view saved passwords ല്‍ ക്ലിക്ക് ചെയ്യുക.
പുതിയ ബോക്‌സില്‍ യൂസര്‍ നെയിം , പാസ് വേഡ് എന്നിവ വരും.
എന്നാല്‍ നിങ്ങളുടെ നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്താല്‍ ആര്‍ക്കും ഈ പാസ് വേഡ് കാണാന്‍ കഴിയും. അതിനാല്‍ ആദ്യം ഒരു മാസ്റ്റര്‍ പാസ് വേഡ് നല്കണം. അതിനായി Tools എടുത്ത് Security icon ല്‍ ക്ലിക്ക് ചെയ്യുക. അതില്‍ മാസ്റ്റര്‍ പാസ് വേഡ് നല്കുക.

ഇനി ആരെങ്കിലും saved passwords കാണാന്‍ ശ്രമിച്ചാല്‍ Master password നല്കണം.

Comments

comments