ഫയര്‍ഫോക്‌സില്‍ സേവ് ചെയ്ത പാസ് വേഡുകള്‍ നീക്കാന്‍.


നിങ്ങള്‍ ഫയര്‍ഫോക്‌സില്‍ ഒരു പാസ്വേഡ് എന്റര്‍ ചെയ്യുമ്പോള്‍ അത് സേവ് ചെയ്യണോയെന്ന് ആരായും. പലപ്പോഴും നമ്മള്‍ അത് റിമമ്പര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യും. പലരുപയോഗിക്കുന്ന കംപ്യൂട്ടറാണെങ്കില്‍ അത് പ്രശ്‌നമായിത്തീരും.
നിങ്ങളുടെ അക്കൗണ്ടുകള്‍ മറ്റുള്ളവര്‍ക്ക് കാണാനും ഉപയോഗിക്കാനുമാകും. ഇത് തടയാം.
ഫയര്‍ഫോക്‌സില്‍ Tools > Options > Security tab >Saved passwords button
ഒരു പോപ്പ് അപ് വിന്‍ഡോയില്‍ നിങ്ങള്‍ക്ക് വെബ്‌സൈറ്റുകളും പാസ് വേഡുകളും കാണാം.
നീക്കം ചെയ്യേണ്ട വൈബ്‌സൈറ്റുകള്‍ റീമൂവ് ചെയ്യുക.
പാസ് വേഡ് സേവ് ചെയ്യണോയെന്ന ചോദ്യം ഒഴിവാക്കാന്‍ Remember passwords for sites എന്നത് അണ്‍ചെക്ക് ചെയ്യുക.

Comments

comments