നോട്ടി പ്രൊഫസര്‍ പൂജ



ബാബുരാജ് നായകനാകുന്ന നോട്ടി പ്രൊഫസറുടെ പൂജ എറണാകുളത്ത് നടന്നു. ടൈറ്റില്‍ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ഏറെക്കാലമായി വില്ലന്‍ വേഷങ്ങളില്‍ മാത്രം നിന്നിരുന്ന ബാബുരാജ് സാള്‍ട്ട് എന്‍ പെപ്പറിലൂടെയാണ് ശ്രദ്ധനേടുന്നത്.
കോമഡി വേഷമാണ് ഇതില്‍ ബാബുരാജ് ചെയ്യുന്നത്. ഹരിനാരായണനാണ് സംവിധാനം. ലക്ഷ്മി ഗോപാലസ്വാമി, കാതല്‍ സന്ധ്യ, ടിനി ടോം, ഇന്നസെന്റ്, ജനാര്‍ദ്ധനന്‍, എന്നിങ്ങനെ താരനിര നീളുന്നു. സംഗീതം ജാസി ഗിഫ്റ്റ്.

Comments

comments