തിലകന് യാത്രാമൊഴി



മലയാളത്തിലെ തലമുതിര്‍ന്ന അഭിനയ പ്രതിഭ തിലകന്‍ അരങ്ങൊഴിഞ്ഞു. ഇന്ന് രാവിലെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെതുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. എഴുപത്തിനാല് വയസായിരുന്നു. മലയാളത്തിലും മറ്റ് ഭാഷകളിലുമായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1938 ലാണ് സുരേന്ദ്രനാഥ തിലകന്‍ ജനിച്ചത്. 1950 കളില്‍ നാടകരംഗത്ത് പ്രവേശിച്ച തിലകന്‍ സിനിമയില്‍ ശ്രദ്ധ നേടിയത് 1979 ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ്. ക്ഷത്രിയന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തിലകന്‍ തന്റെ സാന്നിധ്യം അറിയിച്ചു. ഋതുഭേദം, ജാതകം, സ്ഫടികം,കിരീടം, പെരുന്തച്ചന്‍ തുടങ്ങി മലയാളത്തിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു പിടി ചിത്രങ്ങളുടെ കൂടെ തിലകന്‍ അനശ്വരനായി നില്ക്കം. തിലകന്റെ അവസാന ചിത്രം ഉസ്താദ് ഹോട്ടലാണ്.

Comments

comments