ഡിസ്‌ക് പാര്‍ട്ടിഷന്‍ സൈസ് മാറ്റാം…ഫോര്‍മാറ്റിങ്ങ് ഇല്ലാതെ


ഹാര്‍ഡ് ഡിസ്‌ക് ഫോര്‍മാറ്റ് ചെയ്യാതെ പാര്‍ട്ടിഷന്‍ സൈസില്‍ മാറ്റം വരുത്താനാവുമോ? വിന്‍ഡോസ് 7 ല്‍ ഇത് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ പഴയ വേര്‍ഷനുകളില്‍ തേര്‍ഡ്പാര്‍ട്ടി ടൂല്‍ ഉപയോഗിച്ച് മാത്രമേ ഇത് സാധിക്കു.
വിന്‍ഡോസ് 7 ല്‍ ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം
start ല്‍ ക്ലിക്ക് ചെയ്യുക
computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Manage ല്‍ ക്ലിക്ക് ചെയ്യുക
storage ലെ Disk Management ല്‍ ക്ലിക്ക് ചെയ്യുക
ഒരു പാര്‍ട്ടിഷനില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് shrink volume എന്നതില്‍ ക്ലിക്ക് ചെയ്യുക. സ്‌പേസ് അഡ്ജസ്റ്റ് ചെയ്യുക
സ്‌പേസ് അഡ്ജസ്റ്റ് ചെയ്തതിന് ശേഷം shrink ല്‍ ക്ലിക്ക് ചെയ്ത് പാര്‍ട്ടിഷന്റെ സൈസ് കുറയ്ക്കുക
കുറച്ച സ്‌പേസ് മറ്റ് പാര്‍ട്ടിഷന്റെ സ്‌പേസ് കൂട്ടാന്‍ ഉപയോഗിക്കാം
പാര്‍ട്ടിഷന്റെ സൈസ് കൂട്ടാന്‍ പാര്‍ട്ടിഷനില്‍ ക്ലിക്ക് ചെയ്ത് extend volume ല്‍ ക്ലിക്ക് ചെയ്യുക
തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകള്‍ ഉപയോഗിച്ചും ഈ പ്രവൃത്തി ചെയ്യാം.അത്തരത്തിലൊന്നാണ് “ EaseUS Partition Master Home Edition.”

Comments

comments