ടെംപററി ഇന്റര്‍നെറ്റ് ഫയലുകള്‍ മൂവ് ചെയ്യാന്‍.


നിങ്ങള്‍ ഒരു വെബ്‌സൈറ്റ് തുറക്കുമ്പോള്‍ അതിലെ ചിത്രങ്ങളും പേജുകളുമെല്ലാം നിങ്ങളുടെ കംപ്യൂട്ടറില്‍ താല്ക്കാലികമായി സേവാകുമെന്ന് അറിയാവുന്നതാണല്ലോ. കുക്കികളും ഇങ്ങനെ സേവാകും. പിന്നീട് ഇതേ പേജ് തുറക്കുമ്പോള്‍ പെട്ടന്ന് തുറന്നുകിട്ടുകയും ചെയ്യും. ഇവയെ ടെംപററി ഇന്റര്‍നെറ്റ് ഫയലുകള്‍ എന്ന് പറയും.
വേണമെങ്കില്‍ നിങ്ങള്‍ക്ക് ഈ ഫയലിന്റെ ലൊക്കേഷന്‍ മാറ്റാം. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ Tools ല്‍ Internet options എടുക്കുക.
General Tab ല്‍ Settings ല്‍ ക്ലിക്ക് ചെയ്യുക.
Move folder ല്‍ ക്ലിക്ക് ചെയ്യുക.

പുതിയ ലൊക്കേഷന്‍ സെലക്ട് ചെയ്യുക. മറ്റൊരു ഡ്രൈവിലേക്ക് ഇത് മാറ്റാം.

ഇതിന് ശേഷം OK നല്കുക. നിങ്ങളുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ടാവുകയും പുതിയ സെറ്റിംഗ് നിലവില്‍ വരുകയും ചെയ്യും.

Comments

comments