ജോസ് തോമസിന്റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍



മായാമോഹിനിക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. വിജയങ്ങളൊന്നുമില്ലാതെ വര്‍ഷങ്ങളോളം സിനിമ രംഗത്ത് തുടര്‍ന്ന ജോസ് തോമസിന് മായാമോഹിനി എന്ന ചിത്രം പുതിയ വഴികള്‍ തുറന്നുകൊടുക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നവംബറില്‍ ആരംഭിക്കും. ബിജു മേനോന്‍, ലാല്‍, ബാബുരാജ് എന്നിവര്‍ പ്രധാന റോളുകള്‍ ചെയ്യുന്നുണ്ട് ഈ ചിത്രത്തില്‍. ഏറെ കോമഡി ചിത്രങ്ങളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സിബി കെ. തോമസ്, ഉദയകൃഷ്ണ എന്നിവരാണ് തിരക്കഥ എഴുതുന്നത്. ജെയ്സണ്‍ ഏലംകുളം ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments