ചാരുലത റിലീസിന് തയ്യാറായി



പ്രിയാമണി ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന ഹൊറര്‍ ചിത്രം ചാരുലത റിലീസിന് തയ്യാറായി. തമിഴ്, മലയാളം, കന്നട, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. പൊന്‍ കുമരനാണ് ചിത്രം സംവിധാനം ചെയ്തത്. സയാമീസ് ഇരട്ടകളുടെ വേഷമാണ് പ്രിയാമണിക്ക് ഈ ചിത്രത്തില്‍. എലോണ്‍ എന്ന തായ് ചിത്രത്തില്‍ നിന്ന് ആശയം സ്വീകരിച്ച ചിത്രമാണ് ഇത്. സെപ്തംബര്‍ 21 ന് ചിത്രം തീയേറ്ററുകളിലെത്തും.

Comments

comments