ചട്ടക്കാരി ഊട്ടിയില്‍ പുരോഗമിക്കുന്നു



ചട്ടക്കാരിയുടെ റീമേക്കിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ പുരോഗമിക്കുന്നു. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് സേതുമാധവനാണ്. ഷംന കാസിം ആണ് നായിക വേഷത്തില്‍. പമ്മന്റെ നോവലിനെ അധികരിച്ചുള്ള ചിത്രത്തിന്റെ തിരക്കഥ റീമേക്കിനായി തിരുത്തുന്നത് വിനു അബ്രാഹം ആണ്. ഗാനരചന മുരുകന്‍ കാട്ടാക്കട. സംഗീതം എം.ജയചന്ദ്രന്‍. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് നിര്‍മ്മാണം.

Comments

comments