ചട്ടക്കാരി ഇന്ന് തീയേറ്ററുകളില്‍



1974 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിന്റെ റീമേക്ക് ഇന്ന് റിലീസ് ചെയ്യുന്നു. കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ മകന്‍ സന്തോഷാണ്. പമ്മന്‍ എഴുതിയ നോവലിന്റെ സിനിമാവിഷ്കാരമാണ് ഇത്. ഒരു ആംഗ്ലോ ഇന്ത്യന്‍ യുവതിയും, ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചിത്രം ഹിന്ദിയില്‍ ജൂലി എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ഹേമന്ദ്, ഷംന കാസിം, ഇന്നസെന്റ്, ഹരി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments