കുട്ടിയും കോലും സീരിയസ് ചിത്രമെന്ന് ഗിന്നസ് പക്രു



ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിയും കോലും. ഇത് തമാശ ചിത്രമല്ലെന്നും തികച്ചും ഗൗരവമായ വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്നും പക്രു പറയുന്നു. രണ്ട് സംസ്ഥാനത്ത് നിന്നുള്ള രണ്ട് സഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സനുഷയാണ് ചിത്രത്തിലെ നായിക. ടിനി ടോം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം ഷാന്‍ റഹ്മാന്‍. സുരേഷ് സതീഷാണ് ചിത്രത്തിന്റെ രചന. നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments