ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടിയും കോലും എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. സംവിധായകന് ജോഷി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മേജര്‍ രവി, സിദ്ദിഖ്, കാവ്യ മാധവന്, ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു. ഏറെക്കാലമായി കൊണ്ടുനടന്ന ഒരു സ്വപ്നം സാക്ഷാത്കരിക്കുകയാണ് ഗിന്നസ് പക്രു എന്ന അജയന് ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ രചന സതീഷ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ്. തമിഴ് നടന് ആദിത്യ, വിജയരാഘവന്, സോന നായര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ചിത്രത്തിലെ നായക സനുഷയാണ്. നിര്‍മ്മാണം യുണൈറ്റഡ് ഫിലിംസ്.
Home » Keralacinema » Malayalam Cinema News » കുട്ടിയും കോലും പൂജ നടന്നു