കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ മാര്‍ച്ച് 23 ന്.



ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ മാര്‍ച്ച് 23 ന് റിലീസ് ചെയ്യും. 2011 ക്രിസ്തുമസിനും, 2012 ഫെബ്രുവരിയിലും റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും മാറ്റി വെയ്ക്കുകയായിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ നായകന്മാരാകുന്ന ചിത്രം കിങ്ങ്, കമ്മിഷണര്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ പുനരാവിഷ്‌കരിക്കുന്നു.
ഇത് പഴയ ചിത്രങ്ങളുടെ തുടര്‍ച്ചയല്ലെന്ന് സംവിധായകന്‍ പറയുന്നു. ജഗതി, നെടുമുടി വേണു, ഗണേഷ് കുമാര്‍, സംവൃത സുനില്‍, എന്നിവര്‍ പ്രധാന വേഷങ്ങളില്‍.

Comments

comments