കാസനോവ റിപ്പബ്ലിക് ദിനത്തില്‍



ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം കാസനോവ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് റിലീസ് ചെയ്യും. ബിഗ് ബഡ്ജറ്റ് ചിത്രമായ മോഹന്‍ലാലിന്റെ ഈ ചിത്രം കേരളത്തില്‍ നൂറ്റിഅന്‍പതോളം തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ആണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സി.ജെ റോയ് ചിത്രം നിര്‍മ്മിക്കുന്നു. ശ്രേയ, ലക്ഷ്മി റായ്, റോമ, സഞ്ജന്‍, ജഗതി എന്നിവര്‍ പ്രമുഖവേഷങ്ങളിലെത്തുന്നു. വിദേശ രാജ്യങ്ങളിലാണ് ചിത്രം ഏറിയപങ്കും ചിത്രീകരിച്ചത്.

Comments

comments