കഹാനി റീമേക്കില്‍ നയന്‍താര



വിദ്യ ബാലന് ദേശിയ അവാര്‍ഡ് നേടിക്കൊടുത്ത കഹാനി തമിഴ്, തെലുഗ് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു. നയന്‍താരയാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നയന്‍താരയെയും, അനുഷ്കയെയും പരിഗണിച്ചുവെങ്കിലും സംവിധായകന്‍ ശേഖര്‍ നയന്‍താരയെ തെരഞ്ഞെടുക്കുകയായിരുന്നു. സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും കഹാനി പുനര്‍നിര്‍മ്മിക്കുക. മടങ്ങിവരവിന് ശ്രമിക്കുന്ന നയന്‍താരക്ക് ഈ ചിത്രം ഒരു പക്ഷേ അതിന് സഹായിച്ചേക്കാം.

Comments

comments