കര്‍മ്മയോദ്ധയില്‍ ബോളിവുഡ് വില്ലന്‍



മേജര്‍ രവി സംവിധാനം ചെയ്യുന്ന കര്‍മ്മയോദ്ധയില്‍ മോഹന്‍ലാലിന് എതിരാളിയായി ബോളിവുഡ് വില്ലന്‍ വരും. സോനു സൂദ്, അല്ലെങ്കില്‍ മാര്‍ക്കണ്ഡ് ദേശ്പാണ്ഡെ എന്നിവരിലൊരാളെയാണ് മേജര്‍ രവി ലക്ഷ്യമിടുന്നത്. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് സംവിധായകന്‍ പറഞ്ഞു. മോഹന്‍ലാല്‍-മോജര്‍ രവി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയ ഖാണ്ഡഹാര്‍ പരാജയമായിരുന്നു. ഇത്തവണ പട്ടാള പശ്ചാത്തലത്തിലുള്ള ചിത്രമല്ല, കുറ്റാന്വേഷണ ചിത്രമാണ് മേജര്‍ രവി സംവിധാനം ചെയ്യുന്നത്.

Comments

comments