കമലഹാസന്റെ വിശ്വരൂപം



സിനിമരംഗത്ത് ചലനം സൃഷ്ടിച്ച് വീണ്ടും കമലഹാസന്റെ ഒരു ബിഗ് പ്രൊജക്ട് വരുന്നു. കമലിന്റെ പുതിയ ചിത്രം വിശ്വരൂപം വൈകാതെ റിലീസ് ചെയ്യും. ചിത്രത്തിന് പിന്നിലെ മലയാളി സാന്നിദ്ധ്യം ശ്രദ്ധേയമാണ്. പഴശ്ശിരാജ, മായാമോഹിനി തുടങ്ങിയി ചിത്രങ്ങളുടെ മേക്കപ്പ്മാന്‍ റോഷനാണ് വിശ്വരൂപത്തില്‍ മേക്കപ്പ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സനു ജോണ്‍ വര്‍ഗ്ഗീസാണ്. തീയേറ്ററുകളില്‍ ചലനം സൃഷ്ടിക്കുന്ന ചിത്രമാവും വിശ്വരൂപം
എന്നാണ് സിനിമലോകം കണക്ക് കൂട്ടുന്നത്.

Comments

comments