കനിഹ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം വീണ്ടും



ചെറിയ ഗ്യാപ്പിന് ശേഷം കനിഹ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. മമ്മൂട്ടിയോടൊപ്പം കോബ്ര ഏകദേശം പൂര്‍ത്തിയാക്കിയ കനിഹ മോഹന്‍ലാലിനൊപ്പം സ്പിരിറ്റ് ഉടന്‍ ആരംഭിക്കും. മുന്‍ മിസ് ചെന്നൈ ആണ് കനിഹ. വിവാഹത്തിന് ശേഷം കരിയറില്‍ ഗ്യാപ്പ് വന്ന കനിഹ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയിലൂടെയാണ് മലയാളത്തില്‍ വന്നത്. പഴശ്ശിരാജയിലും പ്രധാന വേഷത്തിലെത്തി.

Comments

comments