ഓര്‍ഡിനറി ഹിറ്റ്


ഈ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി ഓര്‍ഡിനറി മാറുന്നു. കുഞ്ചാക്കോ ബോബന്‍, അസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ചിത്രം റിലീസ് ചെയ്ത ദിവസം മുതല്‍ മികച്ച കളക്ഷനാണ് നേടുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ഇത്തരം കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമാണ് ഓര്‍ഡിനറി. റിലീസ് ചെയ്ത 71 കേന്ദ്രങ്ങളിലും മികച്ച കളക്ഷന്‍ ചിത്രം നേടുന്നു.
പുതുമുഖ സംവിധായകന്‍ സുഗീത് സംവിധാനം ചെയ്ത ചിത്രമാണ് ഓര്‍ഡിനറി.

Comments

comments