ഒറീസ്സയില്‍ ടബു



എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഒറീസ്സ എന്ന ചിത്രത്തില്‍ ബോളിവുഡ് നടി ടബു അഭിനയിക്കുന്നു. മുമ്പ് കാലാപാനി മുതല്‍ നിരവധി ചിത്രങ്ങളില്‍ ടബു നായികയായിട്ടുണ്ട്. മലയാളത്തില്‍ അവസാനം അഭിനയിച്ചത് ഉറുമിയിലാണ്. ജി.എസ് അനില്‍ തിരക്കഥയെഴുതുന്ന ഒറീസ്സയില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. മല്ലുസിങ്ങിന് ശേഷം ഉണ്ണി മുകന്ദന്‍ ചെയ്യുന്ന ഒരു പ്രധാന വേഷമാവും ഇത്. പോലീസ് ഓഫിസറായ ക്രിസ്തുരാജ് എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. ഒറിയ താരങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Comments

comments