ഐറ്റം നമ്പറുകളില്‍ നിന്ന് മുക്തി തേടി സോന



തമിഴ്, തെലുഗ് ചിത്രങ്ങളിലെ ഗ്ലാമര്‍ താരം സോന മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്. ഗ്ലാമര്‍, ഐറ്റം ഡാന്‍സ് രംഗങ്ങള്‍ ചെയ്ത് മടുത്ത സോനക്ക് ലഭിച്ച മികച്ച ഒരവസരമാണ് കര്‍മ്മയോദ്ധയിലെ വേഷം. മേജര്‍ രവി സംവിധാനം ചെയ്യുന്ന കര്‍മ്മയോദ്ധയില്‍ മോഹന്‍ലാലിന് എതിരെ നില്‍ക്കുന്ന ഒരു കരുത്തുള്ള കഥാപാത്രത്തെയാണ് സോന അവതരിപ്പിക്കുന്നത്. മലയാളത്തില്‍ മുമ്പ് പല ചിത്രങ്ങളിലും അഭിനയിച്ചിരുന്നെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Comments

comments