ഉടനേ സംവിധാനത്തിനില്ലെന്ന് രേവതി



ഇടവേളക്ക് ശേഷം രേവതി അഭിനയിച്ച മോളി ആന്റി റോക്ക്സ് മികച്ച പ്രതികരണമാണ് ബോക്സോഫീസില്‍ സൃഷ്ടിക്കുന്നത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രേവതി തന്നെയാണ് പ്രധാന വേഷത്തില്‍. മിത്ര് മൈ ഫ്രണ്ട്, ഫിര്‍ മിലേംഗേ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള രേവതി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഉടനേ മലയാളത്തില്‍ സംവിധാനം ചെയ്യാനില്ലെന്ന് രേവതി പറയുന്നു. നിരവധി മലയാളം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളം വായിക്കാനറിയില്ലെന്നതാണ് ഇതിന്റെ പ്രധാന കാരണമായി രേവതി പറയുന്നത്. വൈകാതെ തന്നെ ഒരു ഹിന്ദി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രേവതി.

Comments

comments