ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 8ല്‍ പ്രൈവറ്റ് ബ്രൗസിങ്ങ്


ബ്രൗസിങ്ങ് ഹിസ്റ്ററി സൂക്ഷിക്കപ്പെടാതെ ബ്രൗസ് ചെയ്യാനാണല്ലോ പ്രൈവറ്റ് ബ്രൗസിങ്ങ് ഉപയോഗിക്കുന്നത്.
in private browsing ഓപ്പണ്‍ ചെയ്താല്‍ എത്ര ടാബകള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഓപ്പണ്‍ ചെയ്യാം. എന്നാല്‍ ഇവയൊന്നും പിന്നീട് മെമ്മറിയിലുണ്ടാകില്ല.
പ്രൈവറ്റ് ബ്രൗസിങ്ങ് കിട്ടാന്‍ വിന്‍ഡോയുടെ വലത് വശത്ത് മുകളില്‍ Safety സെലക്ട് ചെയ്യുക. അതില്‍ നിന്ന് in private browsing സെലക്ട് ചെയ്യുക.

പുതിയൊരു വിന്‍ഡോ തുറന്ന് വരും. അതില്‍ ഇന്‍ പ്രൈവറ്റ് ലേബല്‍ കാണാം.ഇനി നിങ്ങള്‍ക്ക് ബ്രൗസിങ്ങ് നടത്താം.
മോസില്ലയിലും ഈ സൗകര്യമുണ്ട്. ഇതിന്റെ ഗുണമെന്നത് കഫേകള്‍ പൊതു സ്ഥലങ്ങളില്‍ ബ്രൗസിങ്ങ് നടത്തുമ്പോള്‍ നിങ്ങള്‍ ബ്രൗസര്‍ ക്ലോസ് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ പിന്നെ ഹിസ്റ്ററിയില്‍ നിങ്ങളുപയോഗിച്ച സൈറ്റുകളൊന്നും ഉണ്ടാവില്ല എന്നതാണ്.

Comments

comments