ഇന്നസെന്റ് ഡോക്ടറാകുന്നു



ഡോ.പശുപതി എന്ന ചിത്രത്തില്‍ ഇന്നസെന്റ് മൃഗഡോക്ടറുടെ വേഷം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഈ ചിത്രം മികച്ച ഒരു കോമഡി ചിത്രമായിരുന്നു. ഇപ്പോള്‍ ഡോക്ടര്‍ ഇന്നസെന്റാണ് എന്ന ചിത്രത്തിലൂടെ വീണ്ടും ഡോക്ടര്‍ വേഷമണിയുകയാണ് ഇന്നസെന്റ്. റിങ്ങ്‌ടോണ്‍ എന്ന ചിത്രം സംവിധാനം ചെയ്ത അജ്മലാണ് ഇതിന്റെ സംവിധാനം. സോന നായര്‍ നായികയാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ബിജു കുട്ടന്‍, സുകുമാരി, ശാരി തുടങ്ങിയവരും അഭിനയിക്കുന്നു. ഇന്നസെന്റ് ഇതില്‍ ഒരു ഗാനം ആലപിക്കുന്നുമുണ്ട്.

Comments

comments