ഇന്ത്യന്‍ റുപ്പി മികച്ച മലയാളചിത്രം



രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിനര്‍ഹമായി. പ്രിഥ്വിരാജ് , റീമ കല്ലിങ്ങല്‍, തിലകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രം വ്യാപാര വിജയം നേടിയിരുന്നു. എളുപ്പവഴിയില്‍ പണമുണ്ടാക്കാന്‍ ശ്രമിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ചെന്നുപെടുന്ന ചെറുപ്പകാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. സമകാലിക കേരളത്തിലെ അന്തരീക്ഷം ഈ ചിത്ര കാണിക്കുന്നുണ്ട്.

Comments

comments