ഇംഗ്ലീഷ്



ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇംഗ്ലീഷ്. ലണ്ടനില്‍ താമസിക്കുന്ന മലയാളികളുടെ കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. ജയസൂര്യ, നിവിന്‍ പോളി, മുകേഷ്, മുരളി മേനോന്‍, രമ്യ നമ്പീശന്‍, നദിയ മൊയ്തു തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അജയന്‍ വേണുഗോപാലാണ് ചിത്രത്തിന്റെ രചന. നവരംഗ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത അരികെയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത അവസാന ചിത്രം.

Comments

comments