ആന്‍ഡ്രോയ്ഡ് ഫോണിലെ കോണ്‍ടാക്ട്സ് കംപ്യൂട്ടറിലേക്ക് ബാക്കപ്പ് ചെയ്യാം


ഫോണിലെ കോണ്‍ടാക്ട്സ് നഷ്ടപ്പെട്ടുപോവുക എന്നത് പലരെയും സംബന്ധിച്ച് പരിഹരിക്കാനാവാത്ത നഷ്ടമായിരിക്കും. നഷ്ടപ്പെട്ടുപോയ പല നമ്പറുകളും വീണ്ടെടുക്കുക വളരെ പ്രയാസവുമായിരിക്കും. ഫോണ്‍ നഷ്ടപ്പെട്ടാലും, തകരാറ് സംഭവിച്ചാലും ഈ പ്രശ്നംനേരിടേണ്ടി വരും.
ഇതിനൊരു പ്രതിവിധിയാണ് നിങ്ങളുടെ കോണ്‍ടാക്ട്സ് സിസ്റ്റത്തില്‍ സ്റ്റോര്‍ ചെയ്യുക എന്നത്.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആന്‍ഡ്രോയ്ഡില്‍‌ നിന്ന് ബാക്കപ്പ് ചെയ്യാന്‍ ആദ്യം  MobigleGo എന്ന പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക. ഇതുപയോഗിച്ച് നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റകളും കംപ്യൂട്ടറിലേക്ക് എടുക്കാം.
പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഡിവൈസ് കണക്ട് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ പ്രോഗ്രാം ഐഡന്‍റിഫൈ ചെയ്യും.
ഇനി കോണ്‍ടാക്ട്സ് ടാബില്‍ ക്ലിക്ക് ചെയ്യുക
അതില്‍ നിങ്ങള്‍ക്ക് ഫോണിലെ എല്ലാ കോണ്‍ടാക്ടുകളും കാണാന്‍ സാധിക്കും. ഇനി എക്സ്പോര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Download

Comments

comments