അസിഫ് അലി മമ്മൂട്ടിക്കൊപ്പം



മലയാളത്തിലെ യംഗ് ഹീറോ അസിഫ് അലി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലാണ് ഇവരൊന്നിക്കുന്നത്. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ജെയിംസ് ആല്‍ബര്‍ട്ടാണ്. മമ്മൂട്ടിയുടെ അടുത്ത് റിലീസായ ശിക്കാരി തീയേറ്ററില്‍ ചലനമുണ്ടാക്കിയില്ല. അതു പോലെ അസിഫിന്റെ അവസാന ചിത്രങ്ങള്‍ അസുരവിത്തും, ഉന്നവും വന്‍ പരാജയമായിരുന്നു.
മമ്മൂട്ടി ഇപ്പോള്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാനയുടെ ഷൂട്ടിംഗിലാണ്. അസിഫ് ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവയുടെ സെറ്റിലും.

Comments

comments