അഴീക്കോടിനെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു



ഇന്ന് അന്തരിച്ച സുകുമാര്‍ അഴീക്കോടിനെ മോഹന്‍ലാല്‍ അന്ത്യദിനത്തിന് ഒരു നാള്‍ മുമ്പ് സന്ദര്‍ശിച്ചു. ഇരുവരും തമ്മില്‍ നടന്ന വാക് പയറ്റ് കേരളത്തില്‍ ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. തുടര്‍ന്ന് കോടതിയെ സമീപിച്ച ഇവര്‍ അടുത്തിടെ കേസുകള്‍ ഒത്തുതീര്‍പ്പിലാക്കിയിരുന്നു.
ഇന്നുവരെയും സുകുമാര്‍ അഴീക്കോടിനെ നേരിട്ട് കണ്ടിട്ടില്ലാത്ത മോഹന്‍ലാല്‍ അമല ആശുപത്രിയില്‍ ചെന്ന് അഴീക്കോടിനെ കാണുകയായിരുന്നു. മുമ്പ് അഴീക്കോടിന് സുഖമില്ലെന്നറിഞ്ഞ് മോഹന്‍ലാല്‍ ഫോണ്‍ചെയ്ത് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മയക്കത്തിലായിരുന്ന അഴീക്കോട് തന്നോട് സംസാരിച്ചില്ലെങ്കിലും തന്റെ സാന്നിധ്യം അറിഞ്ഞിട്ടുണ്ടാകുമെന്ന് ലാല്‍ പിന്നീട് പറഞ്ഞു.

Comments

comments