അന്നയും റസൂലും പൂര്‍ത്തിയായി



ക്യാമറാമാന്‍ രാജിവ് രവി സംവിധായകനാകുന്ന അന്നയുംറസൂലും ചിത്രീകരണം പൂര്‍ത്തിയായി. സെവന്‍ ആര്‍ട്സ്, ഡി കട്ട്സ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. ആന്‍ഡ്രിയ ജെറമിയ നായികാവേഷത്തിലെത്തുന്നു. കമലഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിലെ നായികയാണ് ആന്‍ഡ്രിയ. സംവിധായകന്‍ ആഷിഖ് അബുവും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രാജിവ് രവിയുടെ കഥക്ക് തിരക്കഥയും, സംഭാഷണവും എഴുതിയത് സന്തോഷ് എച്ചിക്കാനമാണ്.

Comments

comments